Breaking

Wednesday, February 13, 2019

പോക്‌സോ കേസിലെ പ്രതിയായ ഇമാമിനെ അറസ്റ്റ് ചെയ്യാതെ ഒത്തു കളിച്ച് പോലിസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. ഇതുവരെ കണ്ടെത്താനാകാത്ത ഇമാം മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ പോക്‌സോ കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും ഇമാമിനോട് അഭിഭാഷകന്‍ പറഞ്ഞുവെന്നും പറയപ്പെടുന്നു.

ഇമാമിന്റെ ജന്മനാടായ ഈരാറ്റുപേട്ടയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടാതെ ഇമാമിന്റെ ബന്ധുക്കളുടെയും വീട്ടുകാരുടെയും വീടുകളിലും അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്കിതിരെ വിതുര പോലീസാണ് പോക്‌സോ കേസെടുത്തത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവം പുറത്തായതോടെ തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്ത് നിന്നം ഷെഫീഖ് അല്‍ ഖാസിമിയെ നീക്കിയിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയറിന്റെ കീഴിലാണുള്ളത്. കൗണ്‍സിലിംഗ് ലഭിക്കുന്ന പെണ്‍കുട്ടിയുടെ പക്കല്‍ നിന്നുമാണ് മൊഴി രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2ByJ4dH
via IFTTT