Breaking

Tuesday, February 19, 2019

പ്രീതാഷാജിയുടെ വീട് ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വായ്പാ കുടിശികയുടെ പേരിൽ ബാങ്ക് ലേലം ചെയ്ത് വിറ്റ പ്രീതാ ഷാജിയുടെ വീട് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. രണ്ടര കോടി രൂപ വില വരുന്ന പ്രീത ഷാജിയുടെ വസ്തു ഡി.ആർ.ഡി. പ്രകാരം 37.8 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവിറങ്ങി എട്ട് വർഷത്തിന് ശേഷം നടത്തിയ ലേലത്തിന് നിയമ സാധുതയില്ലെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 43.35 ലക്ഷം രൂപ ബാങ്കിന് നൽകി പ്രീതയ്ക്ക് വീട് വീണ്ടെടുക്കാം. അതേ സമയം ഒരു മാസത്തിനകം ബാങ്ക് നിർദേശിച്ച തുക കെട്ടിവെയ്ക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ ബാങ്കിന് പുതിയ ലേലനടപടിതുടങ്ങാമെന്നും ഉത്തരവിൽ പറയുന്നു. അതേ സമയം ഒരു ലക്ഷം രൂപ മുമ്പ് വീട് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണമെന്നും നിർദേശിക്കുന്നു. 1994 ൽ സുഹൃത്തിന്റെ രണ്ടുലക്ഷം രൂപയുടെ വായ്പയ്ക്കാണ് ഷാജി ജാമ്യം നിന്നത്. അതിലെ കുടിശ്ശിക, പലിശയടക്കം ഇപ്പോൾ 2.70 കോടി ആയെന്നാണ് എച്ച്.ഡി.എഫ്.സി.ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇവരുടെ രണ്ടരക്കോടി വിലവരുന്ന 18.5 സെന്റ് കിടപ്പാടം 37 ലക്ഷം രൂപയ്ക്ക് ലേലം ചെയ്യുകയായിരുന്നു. തുടർന്ന്സംഭവത്തിന്പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജി പ്രീതാ ഷാജി സമർപ്പിച്ചിരുന്നു. ജപ്തി നടപടിക്കെതിരേ പ്രീതാ ഷാജി പനമ്പള്ളിനഗർ ഡി.ആർ.ടി. ഓഫീസിനു മുന്നിൽ രണ്ടുദിവസത്തെ രാപകൽ സമരം നടത്തിയിരുന്നു. തുടർന്ന് ഇവരേയും സമരാമുകൂലികളേയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.പിന്നീട് കുടിയൊഴിപ്പിക്കൽ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട്പ്രീതാ ഷാജി ചിതയൊരുക്കി നിരാഹാരം ചെയ്തിരുന്നു. Content Highlights:Court Order To Handover Preetha Shajis Land


from mathrubhumi.latestnews.rssfeed http://bit.ly/2GwkfTR
via IFTTT