കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമ്മിശ്ര പ്രതികരണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ചുരുക്കം ചില സര്‍വീസുകള്‍ നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. അതേസമയം പലയിടങ്ങളിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
പലയിടത്തും ദീര്‍ഘദൂര ട്രെയിനുകളില്‍ എത്തിയവര്‍ വലഞ്ഞു. രാവിലെ മുതല്‍ കെഎസ്ആര്‍ടിസി ചില സര്‍വീസുകള്‍ നടത്തിയെങ്കിലും കല്ലേറിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. പിന്നീട് പൊലീസ് സംരക്ഷണയിലാണ് ചുരുക്കം ചില ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചത്.
ദേശീയ പാതയിലടക്കം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികരണത്തില്‍ മാത്രം ഒതുങ്ങി.
from Anweshanam | The Latest News From India http://bit.ly/2Ilps2w
via IFTTT