Breaking

Wednesday, February 20, 2019

പീതാംബരന്‍ കുറ്റം ഏറ്റെടുത്തത് മറ്റാര്‍ക്കോ വേണ്ടിയെന്ന് കുടുംബം; സി പി എം പ്രതിരോധത്തില്‍

കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. കൊലപാതകത്തിൽ പീതാംബരന് പങ്കില്ലെന്ന് ഭാര്യ മഞ്ജു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പീതാംബരൻ കുറ്റം ചെയ്തിട്ടില്ല. മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തിൽ പങ്കാളിയാകാനാവില്ലെന്ന് പീതാംബരന്റെ അമ്മ കൂട്ടിച്ചേർത്തു. കുറച്ചുദിവസം മുമ്പ് നടന്ന സംഘർഷത്തിൽ പീതാംബരന്റെ കൈ ഒടിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പീതാംബരന്റെ അമ്മയുടെ പ്രതികരണം. കഴിഞ്ഞദിവസം പീതാംബരന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. വീടിനു നേരെ ആക്രമണമുണ്ടായപ്പോൾ പോലും സഹായിക്കാൻ ആരും വന്നില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കൽ കമ്മറ്റി അംഗമായ പീതാംബരന്റെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. പീതാംബരനൊപ്പം മറ്റ് ആറുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുമ്പുദണ്ഡുകളും വടിവാളും ഉപയോഗിച്ചാണ് അക്രമികൾ കൃപേഷിനെയും ശരത്ത്ലാലിനെയും ആക്രമിച്ചത്. തലയോട് പിളർന്ന് തലച്ചോർ പുറത്തെത്തിയ നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി. content highlights:Kasargod double murder peethambarans family responds


from mathrubhumi.latestnews.rssfeed https://ift.tt/2X5KqWi
via IFTTT