Breaking

Wednesday, February 20, 2019

ഒരു പൈലറ്റ്, ഒന്നിലേറെ വിമാനങ്ങള്‍; വരുന്നു വ്യോമസേനയുടെ കരുത്തുറ്റ വിംഗ്‌മെന്‍ ഡ്രോണുകള്‍

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ശത്രുക്കളുടെ പേടിസ്വപ്നമാകാനൊരുങ്ങുന്നു. യുദ്ധസാഹചര്യങ്ങളിലോ, അതിർത്തി കടന്നുള്ള ആക്രമണങ്ങളിലോ വ്യോമസേന യുദ്ധവിമാനങ്ങൾക്കൊപ്പം ഡ്രോണുകളും അകമ്പടി സേവിക്കും. വെറുതെ അകമ്പടി പോകുന്നുവെന്ന് കരുതരുത്. ലേസർ നിയന്ത്രിത ബോംബുകൾ, കരയിലേക്ക് പ്രയോഗിക്കാവുന്ന മിസൈൽ എന്നിവയിൽ ഏതെങ്കിലും ആയുധങ്ങൾ വഹിക്കുന്നവയായിരിക്കും ഈ ഡ്രോണുകൾ. യുദ്ധവിമാനങ്ങൾക്ക് മുമ്പേ ശത്രുവിന്റെ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തി പരമാവധി നാശം വരുത്തുകയും പിന്നാലെ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർക്ക് ശത്രുവിന്റെ കേന്ദ്രങ്ങളിൽ കൂടുതൽ ആക്രമണം നടത്താനും സാധിക്കുന്ന വിധത്തിലാണ് പുതിയ പദ്ധതി വരുന്നത്. വിംഗ്മെൻ എന്ന പേരിലാണ് പദ്ധതി തയ്യാറാകുന്നത്. ഭാവിയിൽ പദ്ധതി ലക്ഷ്യത്തിലേക്ക് എത്തുമ്പോൾ ഡ്രോണുകളിൽ നിന്ന് ആകാശയുദ്ധം വരെ നടത്താൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, പ്രതിരോധ രംഗത്തെ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി എന്നിവ സംയുക്തമായാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. 10 വർഷത്തിനുള്ളിൽ വിംഗ്മെൻ മിഷൻ പൂർത്തിയായി വ്യോമസേനയുടെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടൽ. വ്യോമസേനയുടെ ബോംബർ വിമാനമായ ജഗ്വാറുമായി ബന്ധിച്ചായിരിക്കും വിംഗ്മെൻ ഡ്രോണുകൾ ആക്രമണം നടത്തുക. ജഗ്വാറിലെ പൈലറ്റായിരിക്കും ഇവയെ നിയന്ത്രിക്കുക. ഒന്നിലേറെ ഡ്രോണുകൾ ജഗ്വാറിനെപ്പം ഉണ്ടാകും. ശത്രുവിന്റെ വ്യോമതാവളങ്ങൾ, കരസേനാ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ ആക്രമിക്കുക എന്നതാണ് ഡ്രോണുകളുടെ ദൗത്യം. തദ്ദേശിയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളാകും ഇവയിൽ ഉപയോഗിക്കുക. ഓരോ ഡ്രോണുകൾക്കും റഡാർ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ ഉണ്ടാകും. ജഗ്വാർ പൈലറ്റിന് ഇവയെ കൃത്യമായി വിനിയോഗിക്കാൻ സാധിക്കും. യുദ്ധവിമാനങ്ങളുടെ കുറവുമൂലം വ്യോമസേന പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് ഡ്രോണുകൾ ഉൾപ്പെടുന്ന വിംഗ്മെൻ സംവിധാനം എത്തുന്നത് എന്നതാണ് ശ്രദ്ധേയം. 50 ലക്ഷം രൂപയാണ് ഓരോ യൂണിറ്റിനും ചിലവ് പ്രതീക്ഷിക്കുന്നത്. അത്യാധുനിക യുദ്ധവിമാനത്തിന് കോടികൾ വിലമതിക്കുമ്പോഴാണ് ഈ പദ്ധതി വരുന്നതെന്നതും ശ്രദ്ധേയമാണ്.വിംഗ്മെൻ സംവിധാനത്തിന്റെ രൂപരേഖ പൂർണമായിട്ടുണ്ട്. സാങ്കേതിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിടിഎഇ-7 എന്ന ടർബോജെറ്റ് എൻജിൻ ആകും വിമാനത്തിന് കരുത്ത് പകരുക. ലക്ഷ്യ എന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോൺ സംവിധാനം ഇതിനോട് കൂട്ടിയോജിപ്പിക്കും. ഇതോടെ ഡ്രോണുകളുടെ ശേഷി വർധിക്കുമെന്നാണ് വിവരം. വിംഗ്മെൻ ഡ്രോണുകളെ ജഗ്വാറിന്റെ കോക്പിറ്റിലിരുന്നു നിയന്ത്രിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഡ്രോണുകൾ യുദ്ധമേഖലയിൽ ഉപയോഗിക്കുന്നതിൽ യുഎസ് ആണ് മുന്നിൽ നിൽക്കുന്നത്. ചൈന ഇക്കാര്യത്തിൽ ഒരുപാട് മുന്നേറ്റമുണ്ടാക്കുകയും റഡാർ കണ്ണുകളെ വെട്ടിക്കുന്ന ആളില്ലാ യുദ്ധവിമാനം വികസിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് കാലതാമസമുണ്ടാകാതെ ഡ്രോണുകളെ യുദ്ധരംഗത്തേക്ക് കൂടുതൽ എക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. Content BHighlights:Air Forces Unmanned Indian Wingman Drone


from mathrubhumi.latestnews.rssfeed https://ift.tt/2GyB6VT
via IFTTT