Breaking

Wednesday, February 13, 2019

മെക്സിക്കന്‍ മതില്‍ നിര്‍മ്മാണം: അമേരിക്കയില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സെനറ്റ്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സെനറ്റ്. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയ ധാരണയുണ്ടാക്കി. മെക്സിക്കന്‍ അതിര്‍ത്തിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് വേലി കെട്ടുന്നതിന് 137 കോടി അനുവദിക്കാനാണ് സെനറ്റിന്റെ തീരുമാനം.  

സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഡെമോക്രാറ്റ് , റിപബ്ലിക്കന്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.മെക്സിക്കന്‍ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതിലിനു പകരം 88 കിലോ മീറ്റര്‍ വേലികെട്ടും. ഇതിനായി 137 കോടി ഡോളര്‍ അനുവദിച്ചതായാണ് വിവരം. കോണ്‍ക്രീറ്റ് മതില്‍ പണിയാന്‍ 570 കോടി ഡോളര്‍ അനുവദിക്കണമെന്നായിരുന്നു നേരത്തെ ട്രംപിന്റെ ആവശ്യം.

അതേസമയം, പ്രതിസന്ധികള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഇതിനെതിരായി പുതിയ കരാറുകളുമായി വരികയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫെബ്രുവരി 15നകം മതില്‍ നിര്‍മാണത്തിനായുളള പണം കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വും ല​ഹ​രി​മ​രു​ന്നു ക​ട​ത്തും ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ട്രം​പ് നീ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​യാ​യ സു​ര​ക്ഷ​യു​ണ്ടെ​ന്നും പൊ​തു​ഖ​ജ​നാ​വി​ലെ പ​ണ​മു​പ​യോ​ഗി​ച്ച്‌ മ​തി​ല്‍ നി​ര്‍​മി​ക്കേ​ണ്ടെ​ന്നു​മാ​ണ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷ​മു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ട്.



from Anweshanam | The Latest News From India http://bit.ly/2TKVYMI
via IFTTT