Breaking

Wednesday, February 13, 2019

കെവിൻ വധക്കേസ്: പ്രാഥമിക വാദം ഇന്നു മുതൽ

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ പി.ജോസഫിനെ നീനു വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ സഹോദരന്‍ സാനുവും പിതാവ് ചാക്കോയും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്.

കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കേസിലെ 14 പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. കേസിലെ മുഴുവന്‍ പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.



from Anweshanam | The Latest News From India http://bit.ly/2THaftL
via IFTTT