Breaking

Thursday, February 21, 2019

അടുത്ത രണ്ട് തിരഞ്ഞെടുപ്പിലേക്കും പ്രധാനമന്ത്രി സ്ഥാനം ബുക്ക്ഡാണെന്ന് ഫഡ്‌നാവിസ്

മുംബൈ: അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലേക്കുള്ള പ്രധാനമന്ത്രി പദവി ബുക്ക്ഡാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭിപ്രായപ്പെട്ടു. ഒരു പരിപാടിക്കിടെ ചലച്ചിത്ര താരം റിതേഷ് ദേശ്മുഖ് ഉന്നയിച്ച ചോദ്യത്തിനായിരുന്നു ഫഡ്നാവിസിന്റെ മറുപടി. മഹാരാഷ്ട്രയിൽ നിന്ന് ശരദ് പവാറോ നിതിൻ ഗഡ്കരിയോ ആര് പ്രധാനമന്ത്രിയാകും എന്നായിരുന്നു ചോദ്യം. ഈ ചോദ്യം തന്നെ ഉദിക്കില്ല. കാരണം പ്രധാനമന്ത്രി സ്ഥാനം ഇപ്പോൾ തന്നെ ബുക്ക്ഡാണ്. ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല 2024 ലെ തിരഞ്ഞെടുപ്പിലേക്കും ബുക്ക്ഡാണ്. ഇങ്ങനെയാണെങ്കിലും മഹാരാഷ്ട്രയിൽ നിന്ന് ആര് പ്രധാനമന്ത്രിയായാലും തനിക്ക് കൂടുതൽ സന്തോഷം-ഫഡ്നാവിസ് മറുപടി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്കും ബിജെപിക്കും തുല്യ സീറ്റുകളാണ് ലഭിക്കുന്നതെങ്കിൽ ഏത് പാർട്ടിക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം എന്ന ചോദ്യത്തിന് ചില കാര്യങ്ങൾ രഹസ്യമായി തുടരുമെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി. Content Highlights:Fadnavis, Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/2GBCqHO
via IFTTT