Breaking

Wednesday, February 13, 2019

കുമ്മനത്തേയും ഉള്‍പ്പെടുത്തി ബിജെപിയുടെ സാധ്യതാ പട്ടിക; പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് പിള്ള

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തിൽ മൂന്ന് ആളുകളുടെ പേരാണ് പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെയും രാജ്യസഭാ എംപി സുരേഷ് ഗോപിയുടേയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലിൽ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ. തൃശൂരിൽ കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും. പത്തനംതിട്ടയിൽ എം.ടി.രമേശിന്റേയും പേരുണ്ട്. ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം തൃശൂർ സീറ്റിന് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ തുഷാർ വെള്ളപ്പാള്ളി മത്സരിക്കുകയാണെങ്കിൽ മാത്രമെ സീറ്റ് വിട്ട് നൽകൂവെന്നാണ് ബിജെപിയുടെ വാദം. എന്നാൽ ബിഡിജെഎസ് അടക്കമുള്ള എൻഡിഎ ഘടകകക്ഷികളുമായി സീറ്റ് ധാരണയായിട്ടുണ്ടെന്ന് പി.എസ്.ശ്രീധരൻ പിള്ള തൃശൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയ്യാറായിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വം നിർദേശിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളെ സംബന്ധിച്ച മുഴുവൻ തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. അവർക്ക് സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനമുണ്ട്. ബിജെപിക്കുള്ളിൽ തർക്കമുണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് ഞങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുന്നുണ്ട്. ആ ശ്രമം വിജയിക്കാൻ പോകുന്നില്ല. തൃശൂരിൽ നടന്ന കോർകമ്മിറ്റിയിൽ സ്ഥാനാർഥി ചർച്ചകൾ ഒന്നും നടന്നിട്ടില്ല. പാർട്ടിയിൽ തർക്കമുണ്ടെന്ന വാർത്ത തെറ്റാണ്. Content Highlights:loksabha election bjp candidates possibility list-sreedharan pillai


from mathrubhumi.latestnews.rssfeed http://bit.ly/2SuesnX
via IFTTT