Breaking

Wednesday, February 13, 2019

അഭിമാന നിമിഷം; വത്സലും വരുണും അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിൽ രണ്ട് കേരള താരങ്ങൾ. വത്സൽ ഗോവിന്ദ്, വരുൺ നായനാർ എന്നിവരാണ് ടീമിലിടം നേടിയത്. സൂരജ് അഹൂജയാണ് ക്യാപ്റ്റൻ. രണ്ട് മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക. ആദ്യ മത്സരം ഫെബ്രുവരി 20നും രണ്ടാം മത്സരം 26നും ആരംഭിക്കും. കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനമാണ് വത്സലിനും വരുണിനും ഇന്ത്യൻ ടീമിൽ ഇടം നേടിക്കൊടുത്തത്. ഈ വർഷം 1235 റൺസടിച്ച വത്സൽ ടൂർണമെന്റിലെ ടോപ്പ് സ്കോററായിരുന്നു. എട്ടു മത്സരങ്ങളിൽ നിന്ന്123.50 ശരാശരിയോടെയായിരുന്നു പത്തൊമ്പതുകാരന്റെ പ്രകടനം. ഇതിൽ ഒരു ട്രിപ്പിൾ സെഞ്ചുറിയും ഉൾപ്പെടുന്നു. തുടർന്ന് ഈ മികവിന്റെ അടിസ്ഥാനത്തിൽ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലും വത്സൽ ഇടം പിടിച്ചിരുന്നു. പതിനാറുകാരനായ വരുൺ, വിജയ് മെർച്ചന്റ് ട്രോഫിയിൽ കേരള അണ്ടർ-16 ടീമിന്റെ ക്യാപ്റ്റനായിരുന്നു. കൂച്ച് ബിഹാർ ട്രോഫിയിലെ ആദ്യ ഇന്നിങ്സിൽ തന്നെ ഇരട്ട സെഞ്ചുറി നേടി. അഞ്ച് മത്സരങ്ങളിൽ നിന്ന് 97 ശരാശരിയിൽ 679 റൺസാണ് വരുണിന്റെ സമ്പാദ്യം. Content Highllights: Vathsal Govind, Varun Nayanar in India U-19 squad


from mathrubhumi.latestnews.rssfeed http://bit.ly/2N49gRN
via IFTTT