കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കുന്നവര്‍ തിരിച്ചു മടങ്ങിക്കോള്ളൂ. വ്യാഴാഴ്ച വൈകിട്ട് എറണാകുളത്ത് നടക്കാനിരുന്ന വാലന്റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. ഇക്കാര്യം താരം തന്റെ ട്വിറ്ററിലുടെയാണ് അറിയിച്ചത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.
എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്' -സണ്ണി ട്വീറ്റ് ചെയ്തു. അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
from Anweshanam | The Latest News From India http://bit.ly/2ImHJw6
via IFTTT