കൊച്ചി: പെരിയാറില്‍ കരിങ്കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുട്ടിയതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പേര്‍ട്ട്. മൃതദേഹത്തില്‍ വേറെ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം കരയ്‌ക്കെത്തിച്ചത് ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ്.പുതപ്പിനുള്ളില്‍ പൊതിഞ്ഞു കരിങ്കല്ലു കെട്ടി പെരിയാറില്‍ താഴ്ത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
മരണം ശ്വാസം മുട്ടിച്ചാണെന്നതെന്ന് സംശയമില്ലെന്ന് പോസ്റ്റുമാര്‍ട്ടം സംഘം അറിയിച്ചു. മുഖത്തോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായില്‍ തുണി തിരുകിക്കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
കൊലപ്പെടുത്താന്‍ തന്നെ ആകണമെന്നില്ല, ബലപ്രയോഗത്തിനിടെ നിശ്ശബ്ദയാക്കാനാകാം ഇതു ചെയ്തതെന്ന് അനുമാനിക്കാം. എന്നാല്‍ മൃതദേഹത്തില്‍ ആഭരണം ഒരു തരി കാണാത്തതാണു സംശയത്തിന് ഇടയാക്കുന്ന മറ്റൊരു കാര്യം. കാത് തുളച്ചതായി കാണുന്നെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായി എക്സ്റേ ചെയ്തെങ്കിലും അസ്ഥികള്‍ക്ക് ഓടിവോ ക്ഷതമോ കണ്ടെത്തിയില്ല. മറ്റ് ബലപ്രയോഗങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അങ്ങനെയും വ്യക്തമാകുന്നു.
from Anweshanam | The Latest News From India http://bit.ly/2GpxC82
via IFTTT