കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ മമതയ്ക്കെതിരെ കേസെടുക്കുമെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. പാര്‍ട്ടി നേതാവിനും സര്‍ക്കാരിനും എതിരായി ആരോപണം ഉന്നയിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് ജീവനൊടുക്കുന്ന സംഭവം പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും മുകുള്‍ റോയി പറഞ്ഞു. ചന്ദ്ര ദത്തിന്റെ ആത്മഹത്യാക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു. എങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തായതെന്ന് വ്യക്തമല്ല.
മമത ബാനർജിയാണ് തന്റെ മരണത്തിനു കാരണമെന്നാണു ചന്ദ്ര ദത്ത് കുറിപ്പിൽ ആരോപിക്കുന്നത്. ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദത്തിനെ മമത അധികാരത്തിലെത്തിയ ശേഷം അപ്രധാന തസ്തികയിൽ ഒതുക്കി. സ്ഥാനക്കയറ്റവും നിഷേധിച്ചു. കഴിഞ്ഞ വർഷം സ്വയം വിരമിച്ചെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു. അഴിമതിയാരോപണം ഉൾപ്പെടെ കേസുകളിൽ കുടുക്കി. പാസ്പോർട്ട് പുതുക്കാൻ പോലും അനുവദിച്ചില്ല. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ചില സഹപ്രവർത്തകരും പീഡിപ്പിച്ചതായും ചന്ദ്ര ദത്ത് കുറിപ്പിൽ പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2tKxTKJ
via IFTTT