ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനക്കാരെ ഞെട്ടിച്ച് വമ്പൻ അട്ടിമറി. ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്.സിയെ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്.സിയാണ് അട്ടിമറിച്ചത്. 2-1നായിരുന്നു ചെന്നൈയിന്റെ സീസണിലെ രണ്ടാമത്തെ ജയം.
ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായ ബംഗളൂരുവിന് രണ്ടാം പകുതിയിൽ ഒരു ഗോളാണ് നേടാൻ സാധിച്ചത്. ജെജെ (32), ഗ്രിഗറി നെൽസൺ (43) എന്നിവർ ചെന്നൈയിനായി സ്കോർ ചെയ്തപ്പോൾ ബംഗളൂരുവിന്റെ ആശ്വാസ ഗോൾ സുനിൽ ഛേത്രിയുടെ (57) വകയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2E1rAZ5
via IFTTT