Breaking

Sunday, February 10, 2019

മുനമ്പത്ത് നിന്ന് കൈക്കുഞ്ഞ് അടക്കം 87പേര്‍ പോയ ബോട്ടിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്

കൊച്ചി : മുനമ്പത്ത് നിന്ന് കൈക്കുഞ്ഞ് അടക്കം 87പേര്‍ പോയ ബോട്ടിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവിടെ നിന്നും ആസ്‌ട്രേലിയ ലക്ഷ്യമാക്കി അനധികൃതമായി യാത്രതിരിച്ച ബോട്ട് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന സാഹചര്യത്തിലാണ് നിലവില്‍ പൊലീസിന് ചില നിര്‍ണായക വിവിരങ്ങള്‍ ലഭ്യമായിരിക്കുന്നത്. എന്നാല്‍ കേസ് അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. ശ്രീലങ്കന്‍ സ്വദേശികള്‍ യാത്രയ്ക്ക് ഉപയോഗിച്ച ദയമാത ബോട്ട് ദ്വീര്‍ഘയാത്രയ്ക്ക് പറ്റിയതല്ലെന്നും ബോട്ടില്‍ കരുതിയിട്ടുളള ഇന്ധനം തീരാനുളള സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കിയിരിക്കുന്നു. 27 ദിവസം കൊണ്ട് ആസ്‌ട്രേലിയയ്ക്കടുത്തുളള ക്രിസ്മസ് ദ്വീപില്‍ എത്താമെന്നിരിക്കെ ബോട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താനാവാത്തത് ഇവരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ഇന്ത്യോനേഷ്യ വഴി  ആസ്‌ട്രേലിയയിലേയ്ക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന് ലഭിച്ചിട്ടുളള വിവരം. ഇക്കാര്യം ആസ്‌ട്രേലിയ, ഇന്തോനേഷ്യ ഭരണകൂടങ്ങള്‍ക്ക് പൊലീസ് കൈമാറിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. പലായനം ചെയ്തവരുടെ ബന്ധുക്കള്‍ വഴി ഇവരെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. 

കഴിഞ്ഞമാസം 12നാണ് മുനമ്പം മലങ്കരയില്‍ നിന്നും ഇവര്‍ ബോട്ടില്‍ യാത്ര തിരിച്ചത്.കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കോവളം സ്വദേശി അനില്‍, ശ്രീലങ്കന്‍സ്വദേശികളായ പ്രഭു, രവി എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. 2013ലെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിലെ മുഖ്യ ഇടനിലക്കാരായ ശെല്‍വന്‍, രവീന്ദ്ര, ശ്രീലങ്കന്‍ പൗരനായ ശ്രീകാന്തന്‍ എന്നിവരെയും പിടികൂടാനുണ്ട്. ഇവര്‍ക്കായുളള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



from Anweshanam | The Latest News From India http://bit.ly/2UU14qd
via IFTTT