കാര്‍ത്തൂം: സുഡാനില്‍ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് താഹിര്‍ എല സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജനറല്‍ അവാഫ് ഇബ്നൂഫിനെ വൈസ് പ്രസിഡന്റായും നിയമിച്ചു. മുപ്പതു വര്‍ഷമായി ഭരിക്കുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.
സുഡാന് സര്‍ക്കാരിനെ പിരിച്ചുവിട്ട് ഒമര്‍ കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 18 പ്രവിശ്യാ സര്‍ക്കാരുകളെയും പിരിച്ചുവിട്ടു ഭരണം സൈനിക മേധാവികള്‍ക്കു കൈമാറിയിരുന്നു.
1989ല്‍ ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചാണ് ഒമര്‍ അധികാരത്തില്‍ എത്തിയത്. 2011ല്‍ ദക്ഷിണ സുഡാന് സ്വതന്ത്രമായതോടെ സുഡാന് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2Nryytr
via IFTTT