ദിലീപ് നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. തേന്‍ പനിമതിയേ എന്നു തുടങ്ങുന്ന മനോഹരഗാനം ഹരി ശങ്കറാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായി മമത മോഹന്‍ദാസ് ഈ ചിത്രത്തില്‍ എത്തുമ്പോള്‍ ബാലകൃഷ്ണന്‍ എന്ന വിക്കനായ ഒരു വക്കീല്‍ ആയാണ് ദിലീപ് എത്തുന്നത്. ചിത്രത്തില്‍ പ്രിയാ ആനന്ദും അഭിനയിക്കുന്നുണ്ട്.'കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
വയകോം18 മോഷന്‍ പിക്ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും
from Anweshanam | The Latest News From India http://bit.ly/2IbiVHm
via IFTTT