ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താന് എതിരെ നടത്തിയ വ്യോമ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകരരുടെ ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. പുലര്‍ച്ചെ 3.30 ന് 12 ‘മിറാഷ് 2000’ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചത്. ആക്രമണത്തില്‍ 300ഓളം ഭീകര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര കേന്ദ്രമാണ് ഇന്ത്യ തകര്‍ത്തത്.
from Anweshanam | The Latest News From India https://ift.tt/2NwoZJI
via IFTTT