ചെന്നൈ മംഗലാപുരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നി മാറിയത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിനിന്‍റെ ബോഗികൾ തെന്നി മാറിയത്. ആളപായമില്ല. എഞ്ചിനും ചരക്ക് സാധനങ്ങൾ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്.
അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്‌ദി ഉൾപ്പെടെ മംഗലാപുരം - തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. രണ്ട് മണിക്കൂറിനകം തകാരാർ പരിഹരിച്ച് ഗതാതതം പുനരാരംഭിക്കുമെന്ന് രെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർ പരിഭ്രാന്തരായി പുറത്തിറങ്ങിയിരുന്നു.
from Anweshanam | The Latest News From India https://ift.tt/2Xpe6hb
via IFTTT