Breaking

Tuesday, February 26, 2019

പൊതുതിരഞ്ഞെടുപ്പിൽ ഇടപെടരുത്: ട്വിറ്ററിനോട് പാർലമെന്റ് സമിതി 

2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതുപോലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് മൈക്രോ ബ്ലോഗിങ് സൈറ്റ് ആയ ട്വിറ്ററിനു നിർദേശം. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്നും പാർലമെന്റ് സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

റ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ മാർച്ച് ആറിന് മുന്‍‍പ് സമിതിക്കു മുന്നിൽ ഹാജരാകണമെന്ന സമൻസും അയച്ചിട്ടുണ്ട്. 

ട്വിറ്ററിന്റെ പബ്ലിക് പോളിസി വിഭാഗം ഗ്ലോബൽ വൈസ് പ്രസിഡന്റ് കോളിൻ ക്രോവെൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണു പാർലമെന്റ് സമിതിയുടെ മൂന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. 



from Anweshanam | The Latest News From India https://ift.tt/2SsJ9oO
via IFTTT