Breaking

Tuesday, February 26, 2019

രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കാശ്‌മീർ അനുകൂല പോസ്റ്റർ ഒട്ടിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റിലായ മലപ്പുറം ഗവണ്‍മെന്‍റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിന് ആസ്പദമായ പോസ്റ്ററുകള്‍ കോളേജില്‍ ഒട്ടിച്ചിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം പ്രവർത്തകരായ റിൻഷാദിന്റെയും മുഹമ്മദ് ഫാരിസിന്റെയും ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്.

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ മലപ്പുറം ഗവണ്‍മെന്‍റ് കോളേജിൽ പതിച്ചതിനെതിരെ പ്രിൻസിപ്പാൾ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന തരത്തിലായിരുന്നു പോസ്റ്റർ. നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം ഇരുവരെയും  മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോസ്റ്റര്‍ ക്യാമ്പസില്‍ പതിച്ചത് തങ്ങളല്ലെന്നായിരുന്നു ഇരുവരുടേയും വാദം.

അതേസമയം പോസ്റ്റര്‍ പതിച്ചതിനെതിരെ പൊലീസില്‍ പരാതിപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുടെ വാദം തള്ളിക്കളഞ്ഞിരുന്നു. ബുധനാഴ്ചയാണ് ക്യാമ്പസില്‍ പോസ്റ്ററുകള്‍ കണ്ടത്. വെള്ളിയാഴ്ച റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിൻഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും.



from Anweshanam | The Latest News From India https://ift.tt/2SncMbb
via IFTTT