Breaking

Saturday, February 9, 2019

തരൂരിന്റെ പരാതി: അർണാബിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കോടതിനിർദേശം

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായ ശശി തരൂർ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടെലിവിഷൻ ചാനലിനുമെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കോടതിനിർദേശം. ഡൽഹി കോടതിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ രഹസ്യസ്വഭാവമുള്ള രേഖകൾ മോഷ്ടിച്ചെന്നാരോപിച്ചാണ് അർണാബിനും റിപ്പബ്ലിക് ചാനലിനുമെതിരേ ശശി തരൂർ പരാതി നൽകിയത്. Content Highlights:FIR Against Republic TV, Arnab


from mathrubhumi.latestnews.rssfeed http://bit.ly/2BqOFTi
via IFTTT