Breaking

Wednesday, February 27, 2019

പെരിയ കേസന്വേഷണം വെറും പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊല്ലം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് സിപിഎം ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കാസർകോട് കൊലപാതകത്തിൽ കേരളാപോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ നടന്ന 30 രാഷ്ട്രീയ കൊലപാതകങ്ങളെയും കേരളസമൂഹം അപലപിക്കുന്നുണ്ടെന്നും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആയുധം താഴെ വെയ്ക്കണമെന്ന് സർക്കാരിനോട് കെപിസിസി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം അക്രമത്തിന്റെ പാത വെടിയുന്നതു വരെധർമസമരവുമായി കെപിസിസി മുന്നോട്ട് പോകും. പെരിയയിലെ ഇരട്ടകൊലപാതകം അതിക്രൂരവും പൈശാചികവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം ഒരു പ്രഹസനമായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. Mullapalli Ramachandran accuses CPM and Govt , Periya Double Murder


from mathrubhumi.latestnews.rssfeed https://ift.tt/2VoNafF
via IFTTT