Breaking

Tuesday, February 19, 2019

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ

കാസര്‍കോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെ സുധാകരന്‍. കേരളാ പൊലീസ് അന്വേഷിച്ചാൽ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ എത്തില്ല. ഇതിനാൽ സിബിഐ അന്വേഷണം നടത്തണമെന്നും സുധാകരൻ പറഞ്ഞു.

കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. കേരള പൊലീസ് അന്വേഷണം ഒരിക്കലും ഗൂഡാലോചനയില്‍ എത്തില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു. മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ക്രൂരതയാണ് കൊല്ലപ്പെട്ടവരോട് ചെയ്തതെന്നും കെ സുധാകരന്‍.

കാസര്‍കോട് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.



from Anweshanam | The Latest News From India http://bit.ly/2SMrMEF
via IFTTT