Breaking

Sunday, February 24, 2019

ബന്ദിപ്പൂരില്‍ വന്‍ കാട്ടുതീ; 600 ഏക്കറോളം വനം കത്തിനശിച്ചു; വയനാട്ടില്‍ സുരക്ഷാ നിര്‍ദ്ദേശം

മൈസൂരു: കര്‍ണാടക ബന്ദിപ്പൂര്‍ കടുവ സംരക്ഷകേന്ദ്രത്തില്‍ വന്‍ കാട്ടുതീ. ഗോപാലസ്വാമി ബേട്ട എന്ന് സ്ഥലത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. 600 ഏക്കറിലേറെ വനഭൂമി കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിമശമനസേന തുടരുന്നുണ്ടെങ്കില്‍ ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2TgCeU4
via IFTTT