ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിഗും തമ്മിലുള്ള വിവാഹം. ഇന്നലെ നടന്നു. ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് ദീപികയുടെ കുടുംബത്തിന്റെ ആചാരങ്ങള്‍ അനുസരിച്ച് കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകള്‍. രണ്‍വീറിന്റെ കുടുംബത്തിന്റെ ആചാര പ്രകാരം സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകളും നടക്കും.
കനത്ത കാവലിലാണ് കല്യാണം ചടങ്ങുകള്‍ നടന്നത്. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദൂരെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതിഥികള്‍ ബോട്ടുകളിലായി ലേക്ക് കോമോയിലെ വിവാഹ വേദിയില്‍ വന്ന് ഇറങ്ങുന്ന ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ദീപികയും രണ്‍വീറും കുടകൊണ്ട് മുഖം മറച്ച് ബോട്ടില്‍ കയറുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കുങ്കുമ നിറത്തിലുള്ള പരമ്പരാഗത സാരിയാണ് ദീപികയുടെ വേഷം. വെള്ളയില്‍ സ്വര്‍ണ നിറത്തിലുള്ള ചിത്രപ്പണികളുള്ള ഷര്‍വാണിയാണ് രണ്‍വീറിന്റെ വേഷം.
from Anweshanam | The Latest News From India https://ift.tt/2FqqWqF
via IFTTT