കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കളക്ട്രേറ്റിന് മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ എംഎസ്എഫ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് മൂന്ന് തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ ചിതറി ഓടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി പൊലീസിന് നേര കല്ലെറിയുകയായിരുന്നു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് എംഎസ്എഫിന്‍റെ തീരുമാനം.
from Anweshanam | The Latest News From India https://ift.tt/2PZWjMT
via IFTTT