Breaking

Friday, November 2, 2018

ശബരിമലയില്‍ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍

പത്തനംതിട്ട: ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നെന്നാണ് ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. 

പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ അനുമതി നല്‍കരുതെന്നും സമിതി ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ടില്‍ മറുപടി പറയാന്‍ ദേവസ്വം ബോര്‍ഡിന് നാലാഴ്ചത്തെ സമയം നല്‍കിയേക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സുപ്രീം കോടതി, ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.



from Anweshanam | The Latest News From India https://ift.tt/2SDtfcz
via IFTTT