Breaking

Friday, November 2, 2018

സംസ്ഥാനത്തെ അംഗന്‍വാടികള്‍ ഘട്ടം ഘട്ടമായി നവീകരിക്കും: മന്ത്രി കെ കെ ശൈലജ


തിരുവനന്തപുരം: സംസ്ഥാനത്തെ അംഗന്‍വാടികള്‍ ഘട്ടം ഘട്ടമായി നവീകരിക്കുമെന്ന് സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ. നിലവിലെ അഗന്‍വാടികള്‍ പരിഷ്‌കരിച്ച് പ്രീ സ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അംഗന്‍വാടിയുടെ കരിക്കുലം പരിഷ്‌കരിക്കുകയും മോഡ്യുളുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതോടൊപ്പം അംഗന്‍വാടി ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ചു വരുന്ന ദേശീയ പോഷകാഹാര വാരാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിത ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം, അംഗന്‍വാടി ജീവനക്കാരുടെ യൂണിഫോം വിതരണോദ്ഘാടനം, ശൈശവകാല പോഷകാഹാര ബോധവത്ക്കരണ ലഘുലേഖ പ്രാകാശനം, പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

ഒന്ന് രണ്ട് വര്‍ഷത്തിനകം അംഗന്‍വാടികളുടെ മുഖഛായ വര്‍ധിപ്പിക്കുന്ന പദ്ധതികളാണ് വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യത്തെ 1000 ദിനത്തിലെ ആരോഗ്യ കാര്യത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് സുപ്രധാന പങ്കാണുള്ളത്. അംഗന്‍വാടി പ്രവര്‍ത്തകര്‍ അവരരുടെ സ്ഥാപനം നന്നായി കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഐ.സി.ഡി.എസ്. മേഖലയിലെ കേന്ദ്രസഹായം 60: 40 ല്‍ നിന്നും 25: 75 വെട്ടിച്ചുരുക്കിയതോടെ സംസ്ഥാനത്തിന് അമിത ഭാരമാണ് നല്‍കുന്നത്. എങ്കിലും നിലവിലെ ഒരു അംഗന്‍വാടിയും പൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2zvT99x
via IFTTT