വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ ക്രിസ്പി ചിക്കന്‍ വട തയ്യാറാക്കി കൊടുത്താലോ. അവര്‍ക്കിത് ഏറെ ഇഷ്ടപ്പെടുന്നതാണ്. ഒരു തവണ കഴിച്ചാല്‍ പിന്നീട് വീണ്ടും ഇത് കഴിക്കാന്‍ ആഗ്രഹം തോന്നും. തീര്‍ച്ചയായും കുട്ടികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന രുചികരമായൊരു നാലുമണി പലഹാരമാണ് ഇത്. ചിക്കന്‍കൊണ്ട് പല വിഭങ്ങളും നമ്മള്‍ തയാറാക്കി നോക്കിയിട്ടുണ്ടെങ്കിലും ചിക്കന്‍ വട ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. കുറഞ്ഞ സമയം കൊണ്ട് ഇത് നമുക്ക് തയാറാക്കാവുന്നതാണ്.
ചേരുവകള്‍
ചിക്കന്‍-200 ഗ്രാം
ഉള്ളി-1 എണ്ണം
തക്കാളി-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില
പച്ചമുളക്-2 എണ്ണം
മഞ്ഞള്‍ പൊടി-1/2 സ്പൂണ്‍
മുളക് പൊടി-1/2 സ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
ഗരം മസാല പൊടി-1 സ്പൂണ്‍
ഉപ്പ് പാകത്തിന്
മുട്ട-1
കടലപൊടി-100 ഗ്രാം
എണ്ണ-പൊരിക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
സ്വാദിഷ്ടമായ ഈ ക്രിസ്പി ചിക്കന്‍ വട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ചിക്കനില്‍ കടലപൊടി ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക. പിന്നീട് ഈ അരപ്പ് കടലപൊടിയിലെക്ക് ഒഴിച്ച് നന്നായി കുഴച്ച് വടയുടെ ഷേപ്പില്‍ ആകി എണ്ണയില്‍ പൊരിച്ചെടുക്കുക. ഈസിയും ടെയ്സ്റ്റിയുമായ ചിക്കന്‍ വട ചുരങ്ങിയ സമയത്തിനുള്ളില്‍ തന്നെ റെഡി.നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒരു തവണ റെഡിയാക്കിയാല്‍ തന്നെ ഏറെ ഇഷ്ടമാവും.
from Anweshanam | The Latest News From Health https://ift.tt/2zgb0Sc
via IFTTT