തിരുവനന്തപുരം: ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍ എത്തിയിരിക്കുന്നു. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കുന്നതാണ്. ഇതിനായി തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ 30 ഏക്കര്‍ സ്ഥലമാണ് ഡെവലപ്‌മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ നിസാന് കൈമാറുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തുകയും ചെയ്യും.
മാത്രമല്ല,കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്. കൂടാതെ,നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളും തുടങ്ങുന്നതാണ്.
from Anweshanam | The Latest News From India https://ift.tt/2PTUxNk
via IFTTT