തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്‍റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്‍മാന്‍ അബ്ദുള്‍ വഹാബ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമനം വിവാദമായതിനേത്തുടര്‍ന്ന് ഞായറാഴ്ചയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് അദീബ് രാജിവച്ചത്. ന്യൂനപക്ഷ വികസന കോര്പറേഷന് എംഡിക്ക് ഇമെയിലിലൂടെയാണ് രാജിക്കത്ത് നല്‍കിയത്.
ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ അദീബിന് നിയമവിരുദ്ധമായി നിയമനം നൽകിയെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്തു വന്നതോടെയാണ് വിവാദമായത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം മന്ത്രിക്കെതിരെ രംഗത്തു വന്നിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്ബോഴാണ് അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചത്.
പരസ്യം നൽകി അപേക്ഷ ക്ഷണിക്കാതെ പത്രക്കുറിപ്പ് ഇറക്കി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയും അഭിമുഖത്തിനു പോലും വരാത്ത അദീബിനെ ക്ഷണിച്ചു കൊണ്ടുവന്ന് നിയമനം നൽകുകയും ചെയ്തതാണ് വൻ വിവാദമായത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷൻ നൽകുന്നതിനു പകരം സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ബാങ്കിൽ നിന്നാണ് ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതെങ്കിലും അതിന് നിയമസാധുത ഉണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സർക്കാരിന് അതിന് അധികാരം ഉണ്ടെന്നായിരുന്നു മന്ത്രി ജലീൽ വാദിച്ചത്.
from Anweshanam | The Latest News From India https://ift.tt/2B0dYM0
via IFTTT