റായ്പുര്‍: ഛത്തിസ്ഗഡിൽ വോട്ടെടുപ്പ് പുരോഗമിക്കവേ ബോംബ് സ്ഫോടനം. ദണ്ഡേവാഡയിൽ തുമാക്പാൽ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ കുഴിച്ചിട്ട ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും അപായമില്ല.
മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ‌് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ‌് ബഹിഷ‌്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ‌്റ്റുകള്‍ ശക്തമായി രംഗത്തുണ്ട‌്. രണ്ടാഴ‌്ചയ‌്ക്കിടെ സൈനികരുള്‍പ്പെടെ 13 പേരാണ‌് കൊല്ലപ്പെട്ടത‌്. ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത‌് വിന്യസിച്ചു.
വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകല്‍പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്.
മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.
from Anweshanam | The Latest News From India https://ift.tt/2RRBX5R
via IFTTT