നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ പാർക്കിലെ അനധികൃത തടയണ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടി. തടയണ പൊളിച്ചുനീക്കാൻ എന്ത് നടപടിയെടുത്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മറുപടി നൽകുന്നതിനായി സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചു.
തടയണ പൊളിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്.
അതേസമയം, തടയണ അനധികൃതമാണെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു.
from Anweshanam | The Latest News From India https://ift.tt/2JzaK50
via IFTTT