Breaking

Saturday, November 3, 2018

ചിദംബരത്തിന്റെ കുടുംബത്തിന് ആശ്വാസം; ആദായനികുതി വകുപ്പ്​ രജിസ്​റ്റർ ചെയ്​ത കേസ്​ മദ്രാസ്​ ഹൈകോടതി റദ്ദാക്കി

എയർസെൽ - മാക്സിസ് കേസിൽ കുറ്റാരോപിതരായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കുടുംബത്തിന് മറ്റൊരു കേസിൽ ആശ്വാസ വാർത്ത. ചിദംബരത്തി​ന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവരുടെ പേരിൽ ആദായനികുതി വകുപ്പ്​ രജിസ്​റ്റർ ചെയ്​ത കേസ്​ മദ്രാസ്​ ഹൈകോടതി റദ്ദാക്കി. കള്ളപണ നിയമപ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്.

കേസിന്റെ വിചാരണ എഗ്​മോർ പ്രത്യേക കോടതിയിൽ നടന്നു വരികയായിരുന്നു. ആദായനികുതി വകുപ്പിന്​ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്നാണ്​ പ്രതികൾ വാദിച്ചത്​. കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്​റ്റർ ചെയ്യപ്പെടുന്ന കേസുകൾ വിചാരണ നടത്തുന്നതിന്​ തമിഴ്​നാട്ടിൽ പ്രത്യേക കോടതികൾ രൂപവത്​കരിച്ചിട്ടില്ലെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു. 

ബ്രിട്ടനിലെ കേംബ്രി​ജിൽ മൂവർക്കും സ്വന്തമായുള്ള 5.37 കോടി വിലമതിപ്പുള്ള സ്വത്ത്​ മറച്ചുവെച്ചതായാണ്​ കേസ്​. ഇതിന്​ പുറമെ കാർത്തി ചിദംബരം ബ്രിട്ടനിലെ മെട്രോ ബാങ്കിലെ അക്കൗണ്ട്​ വിവരങ്ങളും അമേരിക്കയിലെ നാനോ ഹോൾഡിങ്​സ്​ എൽ.എൽ.സിയിലെ നിക്ഷേപം സംബന്ധിച്ചും വെളിപ്പെടുത്തിയിരുന്നില്ല. 



from Anweshanam | The Latest News From India https://ift.tt/2Rxv2i6
via IFTTT