Breaking

Saturday, November 3, 2018

രമേശ് രങ്കനാഥിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു 

ഡെറാഡൂണ്‍: ജസ്റ്റിസ് രമേശ് രങ്കനാഥിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു. ഹൈദരാബാദ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് രമേശ് രങ്കനാഥ്. ജസ്റ്റിസ് രമേശ് രങ്കനാഥിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണിയാണ് സത്യവാചകം ചൊല്ലികൊടുത്തത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം. ജോസഫിന്റെ ഒഴിവിലേക്കാണ് ജസ്റ്റീസ് രമേശ് രങ്കനാഥിന്റെ നിയമനം. ബംഗളൂരു സര്‍വകലശാലയില്‍നിന്നും നിയമ ബിരുദത്തിന് ശേഷം അന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഭിഭാഷകനായും ആന്ധ്രാ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് 2016ല്‍ രങ്കനാഥിനെ ഹൈദരാബാദ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായും നിയമിച്ചിരുന്നു. 
 



from Anweshanam | The Latest News From India https://ift.tt/2RvJIOp
via IFTTT