Breaking

Thursday, November 29, 2018

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി

തിരുവനന്തപുരം : പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. വെടിക്കെട്ടിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം. നൂറ്റിപത്ത് പേരുടെ മരണത്തിനിടെയാക്കിയ വെടിക്കെട്ടിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റവന്യൂ- പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് ക്രൈം ബ്രഞ്ച് കോടതിയെ അറിയിക്കും.

110 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കുന്നത്. അനുമതിയില്ലാതെ മത്സര കമ്ബം സംഘടിച്ചവരെയാണ് ആദ്യ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പുറ്റിങ്ങല്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മത്സര കമ്ബത്തില്‍ പങ്കെടുത്തവരുമായ 59 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതില്‍ 7 പേര്‍ മരിച്ചു. 66 വാല്യങ്ങളായുള്ള വലിയ കുറ്റപത്രമാണ് അന്വേഷണം ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി ശ്രീധരന്‍ പരിശോധക്കായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നല്‍കിയത്.

കുറ്റപത്രത്തില്‍ 1500 സാക്ഷികളുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരാണ് പ്രധാന സാക്ഷികള്‍. കൊലപാതകം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങി 10 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരന്തമുണ്ടായതിന് ശേഷം കമ്ബം സംഘടിപ്പിച്ചവരുടെ ഗോഡൗണുകളില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

2016 ഏപ്രില്‍ 10 പുലര്‍ച്ചെ മൂന്നു മണിക്കാണ് കൊല്ലം പരവൂരുള്ള ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടമുണ്ടാകുന്നത്. 110 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


 



from Anweshanam | The Latest News From India https://ift.tt/2TW589M
via IFTTT