Breaking

Thursday, November 29, 2018

ഐഎസ്എല്‍: നിലനില്പിന്റെ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

ഐഎസ്എല്ലില്‍ ചെന്നൈയ്ന്‍ എഫ്സിക്കെതിരേ നിലനില്പിന്റെ പോരാട്ടത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ചെന്നൈയ്ന്‍ എഫ്സിക്കെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും ആയുസ് നീട്ടിയെടുക്കാന്‍ മഞ്ഞപ്പടയ്ക്ക് മതിയാകില്ല. മരീന അരീനയില്‍ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസിന്റെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്നത്തെ മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്സ് ഉടമസ്ഥരും സിഇഒയും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ട്. മത്സരത്തില്‍ ഇന്നും തോല്‍വി നേരിട്ടാല്‍ പിന്നെ ജെയിംസിന്റെ ഭാവി സുരക്ഷിതമാവില്ലെന്ന സൂചനകളിലേക്കാവും ഇത് വിരല്‍ ചൂണ്ടുക.അതുകൊണ്ട് തന്നെ വളരെ നിര്‍ണ്ണായകമാണ് ഈ മമത്സരം. മൂന്നുവര്‍ഷത്തെ കരാറാണ് ജെയിംസിന് ബ്ലാസ്റ്റേഴ്സ് നല്കിയിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഈ മൂന്നുവര്‍ഷവും കരാറിനാല്‍ ജെയിംസ് സംരക്ഷിക്കപ്പെടുമെന്നല്ല. പ്രകടനം മോശമായാല്‍ ജെയിംസിനെ പുറത്താക്കാന്‍ മാനേജ്മെന്റിന് സാധിക്കും എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇതുവരെ ജെയിംസിന് പുറത്താക്കല്‍ ഭീഷണികളില്ലായിരുന്നു. എന്നാല്‍ ഡിസംബറിലെ ടീമിന്റെ പ്രകടനം മോശമായാല്‍ മാനേജ്മെന്റ് കടുത്ത നടപടികളെടുത്തേക്കാനും സാധ്യത ഉണ്ട്.

ആദ്യ മത്സരത്തില്‍ ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു എടികെയ്ക്കെതിരേയുള്ള ജയത്തിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളെല്ലാം ത്‌ന്നെ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോള്‍ ലീഡ് നേടിയശേഷം ഇഞ്ചുറി ടൈമില്‍ രണ്ടു ഗോള്‍ വഴങ്ങി തോറ്റു. നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് ചാമ്പ്യന്മാരായ ചെന്നൈയും്. നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് എട്ട് മത്സരം കഴിഞ്ഞപ്പോള്‍ ഒരെണ്ണത്തില്‍ മാത്രം ജയിക്കാനേ സാധിച്ചുള്ളൂ. ഇതില്‍ ആറെണ്ണത്തില്‍ തോറ്റു. ബ്ലാസ്റ്റേഴ്സിനാണെങ്കില്‍ ഒരു ജയവും നാലു സമനിലയും മൂന്നു തോല്‍വിയും.
 



from Anweshanam | The Latest News From India https://ift.tt/2QkfIbF
via IFTTT