Breaking

Thursday, November 29, 2018

പ്രളയക്കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാവിക സേനയുടെ കമാന്‍ഡര്‍ക്കും ക്യാപ്റ്റനും ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. പൂര്‍ണ ഗര്‍ഭിണിയെ ഹെലികോപ്ടറില്‍ രക്ഷപെടുത്തിയതാണ് പൈലറ്റ് കമാന്റര്‍ വിജയ് വര്‍മ്മയും ക്യാപ്റ്റന്‍ പൈലറ്റ് പി. രാജ്കുമാര്‍ എന്നിവര്‍ക്ക് അവാര്‍ഡിന് അര്‍ഹരാക്കിയത്. സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ ദ സ്‌ട്രൈറ്റ് ടൈംസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇവരുടെ ഏഴാമത് പുരസ്‌കാരമാണിത്.

കൊച്ചി നഗരത്തിനടുത്ത്  വിജയ്‌ വര്‍മ്മ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടപ്പോഴായിരുന്നു ഗര്‍ഭിണിയായ യുവതിയെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചയുടന്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. 

കൊച്ചിയില്‍ തന്നെ മറ്റൊരിടത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ 26പേരെ അതിസാഹസികമായി രക്ഷിച്ചതിനാണ് ക്യാപ്റ്റന്‍ രാജ്കുമാറിന് പുരസ്‌കാരം. 



from Anweshanam | The Latest News From India https://ift.tt/2Av0JSf
via IFTTT