Breaking

Saturday, November 3, 2018

ശബരിമലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍

പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ക്ഷേത്രത്തെ വനം വകുപ്പ് ശത്രുതാപരമായാണ് കാണുന്നത്. ഈ നിലപാട് ശരിയല്ലെന്ന് അദേഹം പറഞ്ഞു.

ശ​ബരി​മ​ല​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ​യും നി​ല​പാ​ട്. എ​ന്നാ​ൽ ഭ​ക്ത​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. നി​ല​യ്ക്ക​ലി​ൽ പു​തി​യ​താ​യി 20 ഇ​ട​ത്താ​വ​ള​ങ്ങ​ൾ കൂ​ടി സ​ജ്ജീ​ക​രി​ക്കും. ഇ​തോ​ടെ പ​തി​നാ​യി​രം പേ​ർ​ക്ക് വി​ര​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും. ന​വം​ബ​ർ 15ന​കം ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ച്ച് പൂ​ജാ​തി ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തി കൊ​ണ്ടു​പോ​കു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല. മ​ന​സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യാ​ണ് ആ​ളു​ക​ൾ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന​ത്. അ​വി​ടെ സ​മാ​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.



from Anweshanam | The Latest News From India https://ift.tt/2CXg0Oy
via IFTTT