Breaking

Saturday, November 3, 2018

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ:  ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ തുങ്ങിമരിച്ചു. കൗമാരക്കാരായ ഈ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാമില്‍ ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

ജീവിതത്തില്‍ നിരാശരായിരുന്നു വിദ്യാര്‍ത്ഥികളെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്നവരാണെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നു.

ആത്മഹത്യയ്ക്ക് മുമ്പ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം അന്വേഷിച്ചുവരികയാണ്. 



from Anweshanam | The Latest News From India https://ift.tt/2QhQLKw
via IFTTT