Breaking

Monday, November 12, 2018

ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടൂ- ജലീലിനോട് ഫിറോസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ ടി ജലീൽ, ആത്മാഭിമാനമുണ്ടെങ്കിൽ രാജിവയ്ക്കണമെന്നും അന്വേഷണം നേരിടണമെന്നും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. കുറ്റക്കാരനല്ലെങ്കിൽ അക്കാര്യം ജലീൽ കേരളീയ സമൂഹത്തിനു മുന്നിൽ തെളിയിക്കട്ടേയെന്നും ഫിറോസ് പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽനിന്ന് അദീപ് രാജിവച്ചതു കൊണ്ടുമാത്രമായില്ല. ശമ്പളം കൈപ്പറ്റിയതിനു ശേഷമാണ് അദീപിന്റെ രാജി. ഒരുമാസം പൂർത്തിയാകുന്നതിനു മുമ്പേ തന്നെ അമ്പത്താറായിരം രൂപ ശമ്പളമായി അദീപ് കൈപ്പറ്റിയിട്ടുണ്ടെന്നും തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ ഫിറോസ് പറഞ്ഞു. content highlights:P K Firos demands resignation from k t jaleel over nepotism controversy


from mathrubhumi.latestnews.rssfeed https://ift.tt/2OFg1IT
via IFTTT