Breaking

Monday, November 12, 2018

കണ്ണൂരില്‍ റിസോർട്ട് തകര്‍ന്ന് 30 പോലീസുകാര്‍ക്ക് പരിക്ക്

കണ്ണൂർ: തോട്ടട കീഴുന്നപ്പാറയിൽ പോലീസ് അസോസിയേഷൻ പഠന ക്യാമ്പിനിടെ റിസോർട്ട് തകർന്ന് വീണ് 30 പോലീസുകാർക്ക് പരിക്കേറ്റു.ബീച്ചിലുള്ള കാൻബേ എന്ന റിസോർട്ടിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രണ്ടു ദിവസത്തെ പഠന ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിന് തൊട്ടു മുമ്പായിരുന്നു അപകടം. കണ്ണൂർ കിഴുന്നയിൽ റിസോർട്ട് തകർന്ന് പരിക്കേറ്റ പോലീസുകാർ എ.കെ.ജി.ആശുപത്രിയിൽ. ഫോട്ടോ സി.സുനിൽ കുമാർ കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന കരുതുന്നു. 70 ആളുകളാണ് സമ്മേളനത്തിന് എത്തിയിരുന്നത്. ഉദ്ഘാടനത്തിനായി ജില്ലാ പോലീസ് മേധാവി എത്താനിരിക്കെയാണ് കെട്ടിടം തകർന്ന് വീണത്. സ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ പരിക്കേറ്റവരെ പെട്ടന്ന് ആശുപത്രികളിൽ എത്തിക്കാനായി. നാലു പേർക്ക് സാരമായ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2ODfCqH
via IFTTT