ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കാനിരിക്കെ ക്വോട്ട തികക്കാൻ പോലും അപേക്ഷകരില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 1,25,000ത്തോളം പേർക്കാണ് ഹജ്ജിന് അവസരം. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലുമായി ചൊവ്വാഴ്ച വരെ 1,10,000 അപേക്ഷ മാത്രമാണ് ലഭിച്ചത്. മുൻ വർഷം 3,55,604 അപേക്ഷ ലഭിച്ച സ്ഥാനത്താണ് ഇൗ കുറവ്.
ഹജ്ജ് നയത്തിൽ വന്ന മാറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ് അപേക്ഷ കുറയാൻ കാരണം. കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകർ കുത്തനെ കുറഞ്ഞു.കേരളത്തിൽ ബുധനാഴ്ച വരെ 24,078 അപേക്ഷ മാത്രമാണ് ലഭിച്ചത്. 776 പേർ 70 വയസ്സിന് മുകളിൽ യാത്ര ഉറപ്പിച്ചവരാണ്. 45 വയസ്സിന് മുകളിലുള്ള, മെഹ്റമില്ലാത്ത സ്ത്രീകളുടെ അപേക്ഷയിൽ 936 ഉം ജനറലിൽ 22,366 ഉം പേരുമാണുള്ളത്. കേരളത്തിൽ കഴിഞ്ഞ വർഷം 69,783 അപേക്ഷകരാണുണ്ടായിരുന്നത്. 2017ൽ 95,238 അപേക്ഷകരും ഉണ്ടായിരുന്നു.
അപേക്ഷ കുറഞ്ഞതോടെ സമയപരിധി നീട്ടുന്നത് വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിഗണിക്കും. അഞ്ചാം വർഷ അേപക്ഷകരുടെ സംവരണം പിൻവലിച്ചതാണ് കുറയാൻ പ്രധാന കാരണമായി പറയുന്നത്.
from Anweshanam | The Latest News From India https://ift.tt/2K5USHl
via IFTTT