മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിക്കുമെന്ന് പറഞ്ഞ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ് അറിയിച്ചു. മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്‌തിക്കും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശബരിമല സന്ദർശനത്തിനായി ശനിയാഴ്ച എത്തുമെന്നാണ് തൃപ്‌തി ദേശായി അറിയിച്ചത്.
ആറ് യുവതികൾക്ക് ഒപ്പം ശബരിമല സന്ദർശിക്കുമെന്നായിരുന്നു തൃപ്‌തി അറിയിച്ചത്. ദർശനം നടത്താതെ മടങ്ങില്ലെന്നും തൃപ്‌തി ദേശായി വ്യക്തമാക്കി. സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും സുരക്ഷയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു ആവശ്യം.
വിമാനത്തലവളത്തിൽ ഇറങ്ങിയത് മുതൽ സഞ്ചരിക്കാൻ ഒരു കാർ, പതിനാറാം തീയതി കോട്ടയത്ത് താമസിക്കാൻ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ നൽകണം. 17ന് പുലർച്ചെ അഞ്ച് മണിക്ക് കോട്ടയത്തുനിന്ന് പുറപ്പെട്ട് ദർശനത്തിനായി സന്നിധാനത്ത് എത്തുന്നത് വരെ സുരക്ഷ, ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവർക്കും തടയാൻ നോക്കുന്നവർക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
from Anweshanam | The Latest News From India https://ift.tt/2DFxvnK
via IFTTT