Breaking

Thursday, November 15, 2018

തൈറോയിഡ് ലക്ഷണങ്ങളെക്കുറിച്ച് 

 ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തൈറോയിഡ്. എന്നാല്‍ പലരും ഇത് നിസ്സാരമായി കാണുന്നു. കൃത്യമായ ചികിത്സയോ,ടെക്‌സ്റ്റുകളോ ഇവര്‍ നടത്താറില്ല.ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. മാത്രമല്ല, ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണങ്ങളാണ്. ഇതു കൂടാതെ,ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാനും സാധ്യതയുണ്ട്. താഴേ പറയുന്ന ലക്ഷണങ്ങള്‍ നിസാരമായി കാണരുത്.

ഈ ലക്ഷണങ്ങള്‍ ഉളളവര്‍ സൂക്ഷിക്കുക

രാവിലെ ഉണരുമ്പോാഴേ ക്ഷീണം തോന്നുന്നതും, അതിനോടൊപ്പം, രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നതുമെല്ലാം ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടാം. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയില്‍ ഉറക്കം കിട്ടാതെവരാനും സാധ്യതയുണ്ട്. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നു പോകുന്നതായും കാണപ്പെടുന്നു.എപ്പോഴും ഉത്കണ്ഠയും വിഷാദവും ഉണ്ടാവുന്നതും,മാനസിക സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ താല്‍പര്യമില്ലാതിരിക്കുന്നതും എല്ലാം ഹൈപ്പര്‍തൈറോയിഡിസമെന്ന ഈ രോഗ ലക്ഷണമാണ്.ഹൈപ്പോതൈറോയിഡിസം കൊണ്ടും മലബന്ധപ്രശ്‌നം ഉണ്ടാകാന്‍ ഇടയുണ്ട്.

വയറിളക്കം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയും ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.കഴുത്തില്‍ നീര്‍ക്കെട്ടുപോലെ തോന്നുന്നതും, അതോടൊപ്പം,ടൈയും മറ്റും കെട്ടുമ്പോള്‍ അസ്വാസ്ഥ്യം, കഴുത്തില്‍ മുഴപോലെ കാണുന്നതും, കൂടാതെ,അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയിഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയിഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.ക്രമം തെറ്റിയ ആര്‍ത്തവം, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്കു കാരണമാകാം. തൈറോയിഡ് ഹോര്‍മോണ്‍ കൂടിയാല്‍ അബോര്‍ഷനുള്ള സാധ്യത കൂടുതലാണ്. ഭ്രൂണത്തിനു വളര്‍ച്ചക്കുറവും വരാം. ഇനി ഇതിലുപരി പാരമ്പര്യവും ആവാം,.അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ സഹോദരങ്ങള്‍ ഇവരിലാര്‍ക്കെങ്കിലും തൈറോയ്ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യതയുണ്ട്.
 



from Anweshanam | The Latest News From Health https://ift.tt/2K4c53W
via IFTTT