Breaking

Thursday, November 15, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് പാകിസ്താന്‍

ന്യൂഡൽഹി: ഇന്ത്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ചകൾക്കില്ലെന്നും പുതിയ സർക്കാരുമായി മാത്രമെ ഇനി സമാധാന ചർച്ചയ്ക്കുള്ളുവെന്നുംപാകിസ്താൻ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിദേശകാര്യങ്ങൾക്കായുള്ള സെനറ്റ് സ്റ്റാൻഡിംഗ് കമ്മറ്റിയുടെ യോഗത്തിന് ശേഷമാണ് ഖുറേഷി ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ വിരുദ്ധ പ്രസംഗങ്ങളും നിലപാടുകളും ഇന്ത്യയിൽ വോട്ടു നേടാനുള്ള മാർഗമാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനം. content highlights:Talks with India not possible before 2019 Lok Sabha elections: Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2zSQuGV
via IFTTT