Breaking

Thursday, November 15, 2018

ചായക്കൊരു ചെറുകടി; ടേസ്റ്റീ ചെമ്മീന്‍ ഉന്നക്കായ 

വൈകുന്നേര വേളകളില്‍ പലപ്പോഴും ചെറുതായി എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഇതില്‍ ഒരു വ്യത്യസ്ഥത കൊണ്ടു വന്നാലോ.രുചിയേറിയ ചെമ്മീന്‍ ഉന്നക്കായ വിഭവം.
എന്നാല്‍ പലര്‍ക്കും ഇത് എങ്ങനെയാകും തയാറാക്കുക എന്നും അറിയില്ല. കുട്ടികള്‍ സ്‌കൂളില്‍ നിന്നും ക്ഷീണിച്ച് വരുമ്പോള്‍ ചായയ്ക്കൊപ്പം അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും രുചിയൂറിയ ഒരു വിഭവവം കൂടിയാണ് ചെമ്മീന്‍ ഉന്നക്കായ. വളരെ കുറഞ്ഞ സമയംകൊണ്ട് ചെമ്മീന്‍ ഉന്നനക്കായ തയാറാക്കാവുന്നതാണ്.

ചേരുവകള്‍

ചെമ്മീന്‍ - 1 കിലോ
കുരുമുളക്, മഞ്ഞള്‍, ഉപ്പ്, ഒരു സവോള പൊടിയായി അരിഞ്ഞതും ചേര്‍ത്ത് ഒരു മണികൂര്‍ വെക്കുക.
പുഴുങ്ങലരി - 1 കപ്പ്
ജീരകശാല അരി -3/4 കപ്പ് 
തേങ്ങ - 1 മുറി 
സവോള - 1 
പച്ചമുളക് - 2 
ഇഞ്ചി - ചെറിയ കഷ്ണം 
കറിവേപ്പില - 2 തണ്ട് ,ഉപ്പ്

തയാറാക്കകുന്ന വിധം
രുചിയേറിയ ചെമ്മീന്‍ ഉന്നക്കായ വിഭവം തയ്യാറാക്കാന്‍ ആദ്യം അരി കുതിര്‍ത്ത ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെയുത്ത് മാവ് കൈ കൊണ്ട് പരത്തി അകത്ത് ചെമ്മീന്‍ പുരട്ടി വെച്ചത് വെച്ച് ഉന്നക്കായ് ഷേപ്പില്‍ ഉരുട്ടി ആവിയില്‍ വേവിച്ചെടുക്കണം. ഇനി കുറച്ച് മുളക്, മഞ്ഞള്‍, കോണ്‍ഫ്ളവര്‍, ഉപ്പ് കറിവേപ്പ്, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് നന്നായി കലക്കിയതില്‍ അപ്പം മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക. ഇതോടെ സ്വാദേറിയ ചെമ്മീന്‍ ഉന്നക്കായ വിഭവം റെഡി.
 



from Anweshanam | The Latest News From Health https://ift.tt/2DnbsBi
via IFTTT