Breaking

Tuesday, November 13, 2018

മുലയൂട്ടുന്നത് അമ്മയുടെ സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കും

മുലയൂട്ടുന്നത് അമ്മയുടെ സൗന്ദര്യത്തെ ബാധിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ അതു ശരിയല്ല. കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മയുടെ സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കും. കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും മുലയൂട്ടല്‍ അത്യാവശ്യമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 

മുലയൂട്ടലിലൂടെ കുഞ്ഞിനുമാത്രമല്ല അമ്മക്കും ഏറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. മൂലയൂട്ടുന്നത് കൊണ്ട് അമ്മയുടെ സൗന്ദര്യം കുറയുകയല്ല. കൂടുകയാണ് ചെയ്യുക.  ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന മേദസ് കുറക്കാനും തടി കൂടുന്നത് തടയാനും മുലയൂട്ടലിലൂടെ കഴിയും. 

ഗര്‍ഭപാത്രം ചുരുങ്ങാനും പൂര്‍വസ്ഥിതിയിലേക്കെത്തിക്കാനുമുള്ള ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മുലയൂട്ടല്‍ സഹായിക്കുന്നുണ്ട്. സ്തനാര്‍ബുദം, ഗര്‍ഭപാത്ര അര്‍ബുദം, അണ്ഡാശയ അര്‍ബുദം, ഹൃദ്രോഗം, ഓസ്റ്റിയോ പൊറോസിസ് എന്നിവയെ തടയാനും മുലയൂട്ടല്‍ സഹായിക്കും. 

പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പൂര്‍ണ ആഹാരമാണ് മുലപ്പാല്‍. മറ്റേത് ആഹാരത്തേക്കാളും കുഞ്ഞിന് പ്രിയവും സംതൃപ്തിയും നല്‍കുന്നതാണ് മുലപ്പാല്‍. രണ്ട് വയസുവരെ നിര്‍ബന്ധമായും കുട്ടികളെ മുലയൂട്ടണം. ആ പ്രായംവരെ കുട്ടികളുടെ പ്രധാന ആഹാരമാണ് മുലപ്പാല്‍.

കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നതിനാവശ്യമായ ദഹനരസങ്ങളും പ്രത്യേക പ്രോട്ടീനുകളും മുലപ്പാലില്‍ ധാരാളമുണ്ട്. രോഗപ്രതിരോധ ശക്തി നല്‍കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്റെ കലവറയാണ് മുലപ്പാല്‍. .



from Anweshanam | The Latest News From Health https://ift.tt/2OF9P3A
via IFTTT