ബെര്‍ക്ഷെയര്‍: ബെര്‍ക്ഷെയര്‍ മെയ്‌ഡെന്‍ഹെഡ് സ്വദേശിയായ റെബേക്ക ഗ്രാഫിത്സ് നൂറിലധികം തവണ ദിവസവും ഛര്‍ദിക്കുന്ന അപൂര്‍വ്വരോഗവുമായി കഴിയുകയാണ്.കഴിച്ച ഭക്ഷണം വയറിന് പിടിക്കാതെ വരുമ്പോഴാണ് സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ തവണ ഛര്‍ദിക്കുന്നത്. അപ്പോള്‍ തന്നെ നമ്മള്‍ തീരെ അവശരാകാറുണ്ട്, എങ്കില്‍ പിന്നെ ദിവസത്തില്‍ നൂറിലധികം തവണ ഛര്‍ദിക്കുന്ന അവസ്ഥയെ പറ്റി പറയേണ്ടതുണ്ടോ.എത്രമാത്രം അവശതയായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇവിടെ അങ്ങനെ അല്ല.
മുപ്പത്തിയൊന്നുകാരിയായ റെബേക്കക്ക് അഞ്ച് വര്‍ഷം മുമ്പാണ് ഈരോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്ന റെബേക്ക പെട്ടന്നാണ് ഈ അപൂര്‍വ്വരോഗത്തിന്റെ പിടിയിലായത്. ഛര്‍ദിച്ചുഛര്‍ദിച്ച് സോഫയിലേക്ക് തളര്‍ന്നുവീഴുമായിരുന്നു റെബേക്ക. കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊന്നും ആദ്യം അസുഖമെന്തെന്ന് പോലും മനസ്സിലായിരുന്നില്ല.
അവശതയായ ഇവരെ പിന്നീട് ജര്‍മ്മനിയിലെ ഒരാശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. അവിടെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരു ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ രോഗാവസ്ഥയ്ക്ക് നല്ല മാറ്റമുണ്ടെന്നാണ് റെബേക്കയുടെ അമ്മ കെരോളിന്‍ പറയുന്നത്. പൂര്‍ണ്ണമായും ഈ അസുഖത്തിന്റെ പിടിയില്‍ നിന്ന് മോചിതയാകുമെന്ന് വിശ്വാസത്തിലാണ് ഈ കുടുംബം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
from Anweshanam | The Latest News From Health https://ift.tt/2PSWlG7
via IFTTT